
ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയുമെന്ന് കരുതുന്നില്ല: സഞ്ജു സാംസണ്
മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പ്രശംസിച്ച് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. ഇന്ത്യന്‍ ജഴ്സിയില്‍ മാത്രമല്ല, ഐ.പി.എല്ലിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി വിലയിരുത്തുന്ന എം.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ല.
ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായാണ് ധോനിയെ കണക്കാക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ മാത്രമല്ല ഐ.പി.എല്ലിലും അനേകം നേട്ടങ്ങള്‍ സ്വന്തമായുള്ള ക്യാപ്റ്റനാണ് അദ്ദേഹം. ”ആര്‍ക്കെങ്കിലും ധോനിയെ പോലെയാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഞാനായിരിക്കുന്നതാണ് ഇഷ്ടം. സഞ്ജു സാംസണായാല്‍ തന്നെ മതിയാകും.” – സഞ്ജു പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്ന പ്രകടനം ഇത്തവണ രാജസ്ഥാനിൽ നിന്ന് കാണാൻ കഴിയുമെന്നും സഞ്ജു പറഞ്ഞു.