തിരുവനന്തപുരം: തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരണപ്പെട്ടത്. ചെന്നൈയിൽ പോയി വരുന്ന വഴി ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. റോഡരികിലെ മരത്തിൽ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.