ചെങ്ങന്നൂർ: ജാമ്യത്തിലിറങ്ങിയശേഷം ഒളിവിലായിരുന്ന കഞ്ചാവ്, മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ. ചെങ്ങന്നൂർ തിട്ടമേൽമുറി തുണ്ടത്തിൽ വീട്ടിൽ വിഷ്ണു ആർ.രവിഎന്ന 28-കാരനെയാണ് എക്സൈസ് പിടികൂടിയത്. കോടതികളിൽ നിന്നും ജാമ്യത്തിലിറങ്ങിയശേഷം പലസ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയും വീണ്ടും മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലേർപ്പെടുകയുമാണ് ഇയാളുടെ പതിവ്. സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
You are Here
- Home
- കഞ്ചാവ് കേസിലെ പ്രതി പിടിയിൽ