കാലടി: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവ് മഞ്ഞപ്ര ആനപ്പാറ അരിക്കൽവീട്ടിൽ ജോയ് എന്ന 60-കാരനെയാണ് അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗിയായ മിനി കഴിഞ്ഞ ഞായറാഴ്ച ഹാളിൽ വീഴുകയും ഇതു കണ്ടുവന്ന ജോയി തോർത്ത് കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ച് മുറിയിലെ കട്ടിലിലേക്കിടുകയും ചെയ്തിരുന്നു. അസുഖം മൂലം മരണപ്പെട്ടുവെന്നാണ് പരിസരവാസികളോട് ഇയാൾ പറഞ്ഞിരുന്നത്. മിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചു.
You are Here
- Home
- വീട്ടമ്മയുടെ മരണം; ഭർത്താവ് അറസ്റ്റിൽ