മാനന്തവാടി: വയനാട് പയ്യമ്പള്ളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. പയ്യമ്പള്ളി മലയിൽ സ്വദേശി ഷൈജുവിനാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
ഷൈജുവിന്‍റെ കണ്ണിനും വയറിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തോട്ട പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.
ദാസനക്കരയിലെ ബേക്കറി ഉടമയായ ഷൈജു, തോട്ട പൊട്ടിച്ച് മീൻ പിടിക്കാറുള്ള ആളാണ്.