അമ്പലമുകൾ: അമ്പലമുകൾ ഭാഗത്ത് വൻ കഞ്ചാവ് വേട്ട. കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പൊലീസും ചേർന്ന് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി രണ്ട് വനിതകളടക്കം ഏഴുപേരെ പിടികൂടി.കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ് (22), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി ശാസ്താംകോട്ട വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (26), ശാസ്താംകോട്ട മണ്ണൂർ അയ്യത്ത് വീട്ടിൽ ഹരികൃഷ്ണൻ (26), ഓച്ചിറ മേപ്പനത്ത് കുമാർ ഭവനത്തിൽ ദിലീപ് (അറ്റ് ബോക്സർ ദിലീപ് -27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), കായംകുളം സ്വദേശിനി ശിൽപശ്യാം (19) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമയ്യർക്ക് ലഭിച്ച രഹസ്യ വിവരത്തിൽ െഡപ്യൂട്ടി കമീഷണർ ടി. ബിജു ഭാസ്കറിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, തൃക്കാക്കര അസി. കമീഷണർ പി.വി. ബേബി എന്നിവരുടെ നേതൃത്വത്തിൽ അമ്പലമേട് ഇൻസ്പെക്ടർ ലാൽ സി. ബേബി, സബ് ഇൻസ്പെക്ടർ പി.പി. റജി, അബ്ദുൽ ജബ്ബാർ, എ.എസ്.ഐ അജയകുമാർ,െറജി വി. വർഗീസ് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.