കൽപറ്റ: രണ്ടിടങ്ങളിലായി മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ. കമ്പളക്കാട് ടൗണിൽ 6.035 ഗ്രാം ബ്രൗൺ ഷുഗറും 560 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പിടികൂടി. ഝാർഖണ്ഡ് സംഘരാംപുർ സ്വദേശികളായ ഹസിബുൾ ഷെയ്ക് (24), മാഫിർ ഷെയ്ക് (27) എന്നിവരെയാണ് കമ്പളക്കാട് എ.എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. കൽപറ്റ അനന്തവീര തിയറ്ററിന് മുൻവശം വെച്ച് മാരക മയക്കുമരുന്നായ 4.7 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീറിനെയാണ്(26) കൽപറ്റ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
You are Here
- Home
- ലഹരിമരുന്ന് കടത്ത്; മൂന്നു പേർ പിടിയിൽ