പെരുമ്പാവൂർ: വായ്പ നൽകിയ പണം തിരികെ നൽകിയില്ലെന്നുപറഞ്ഞ് യുവാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി മർദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് എന്ന 29-കാരനെയാണ് കോടനാട് പൊലീസ് പിടികൂടിയത്. കുറിച്ചിലക്കോട് സ്വദേശി ഡാർവിനാണ് മർദനമേറ്റത്. ഡാർവിൻ ഇടനിലക്കാരനായി നിന്ന് സുഹൃത്തിന് അജിത്തിൽ നിന്ന് വാങ്ങി നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം. ഡാർവിനെ കുറിച്ചിലക്കോടുള്ള ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് മുറിയിലുണ്ടായിരുന്ന അജിത്തും സംഘവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
You are Here
- Home
- യുവാവിനെ ഹോട്ടലിൽ എത്തിച്ച് മർദിച്ച പ്രതി അറസ്റ്റിൽ