കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. എറണാകുളം പുത്തൻവേലിക്കരയിൽ താമസിക്കുന്ന തൃശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റോഷന് 18 വയസാണ് പ്രായം. എറണാകുളം ചെങ്ങമനാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് 14കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയ വഴി റോഷനും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. റോഷൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നുമാണ് മൊഴി.
You are Here
- Home
- 14 കാരി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ