ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട സ്വദേശികളായ പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ ബന്ധുവിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ കോയിക്കൽഭാഗം രാജുഭവനിൽ രാജേഷ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിതാവ് രാജഗോപാലപിള്ള ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് പതാരം പള്ളിമുക്കിൽ െവച്ചാണ് ആക്രമണം നടന്നത്. ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ കിഴക്ക് ലക്ഷ്മി ഭവനിൽ ഉണ്ണിക്കൃഷ്ണനെയാണ് (53) അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
You are Here
- Home
- പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവം; ബന്ധു അറസ്റ്റിൽ