ഏറ്റുമാനൂർ: ക്രിമിനൽക്കേസ് പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തി. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കോട്ടമുറിക്കൽ വീട്ടിൽ ജിത്തു ബാബു എന്ന 28-കാരനെയാണ് കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് നാടുകടത്തിയത്. ഏറ്റുമാനൂർ, കിടങ്ങൂർ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, ക്വട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാൾ. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
You are Here
- Home
- കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി