മുംബൈ: തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്രയിലെ ഭയന്ദേര് സ്വദേശി ശത്രുഘ്നന്‍ പഥക്(13) ആണ് കെട്ടിടത്തിന്റെ പതിനാറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ബുധനാഴ്ച 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയതിന് ശേഷം പഥക് ശുചിമുറിയുടെ ജനല്‍വഴി പുറത്തേയ്ക്ക് ചാടുകയായിരുന്നു. ബന്ധുവിനൊപ്പം പോയി മുടിവെട്ടിയ കുട്ടി മുടിയുടെ നീളം കുറഞ്ഞുപോയതില്‍ അസ്വസ്ഥമായിരുന്നു. വീട്ടുകാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി കടുത്ത വിഷമത്തിലായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
You are Here
- Home
- മുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞു; വിദ്യാര്‍ഥി ജീവനൊടുക്കി