കോട്ടയം: ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ ടൗണിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടത്. പാമ്പാടി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. 27 വയസായിരുന്നു. ഇടുക്കിയിൽ പെയിൻറിംഗ് ജോലികൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം. രാത്രി ഏഴരയോടെ കിടങ്ങൂർ ടൗണിന് സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.