ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം, ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തി

പാലക്കാട്: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരുക്കേൽപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ചത്. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ ബസിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിക്കുകയുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *