നടി ആകാന്‍ക്ഷ ദുബെയുടെ മരണം: പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

ലക്നൗ : ഭോജ്‌പുരി നടി ആകാന്‍ക്ഷ ദുബെ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ് ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. സാര്‍നാഥിലെ ഹോട്ടല്‍ മുറിയില്‍ ആകാന്‍ക്ഷയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നടപടി. സമര്‍ സിങ്, കേസിൽ സഹോദരന്‍ സഞ്‌ജയ് സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇവര്‍ രാജ്യംവിട്ട് പുറത്തേക്ക് കടക്കാതിരിക്കാനാണ് നടപടിയെന്ന് അന്വേഷണഉദ്യോഗസ്ഥർ വ്യക്തമാക്കി.വാരാണസി (ഉത്തര്‍പ്രദേശ്), ഭോജ്‌പുരി ചലച്ചിത്ര താരം ആകാന്‍ക്ഷ ദുബെ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ് ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. സാര്‍നാഥിലെ ഹോട്ടല്‍ മുറിയില്‍ ആകാന്‍ക്ഷയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമര്‍ സിങ്, സഹോദരന്‍ സഞ്‌ജയ് സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇവര്‍ രാജ്യംവിട്ട് പുറത്തേക്ക് കടക്കാതിരിക്കാനാണ് നടപടിയെന്ന് സാര്‍നാഥ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധര്‍മപാല്‍ സിങ് വ്യക്തമാക്കി.

ആത്മഹത്യയല്ല, ഇത് കൊലപാതകം :

നടിയുടെ അമ്മ മധു ദുബെയുടെ ആരോപണത്തില്‍ കേസെടുക്കാനായി ആവശ്യപ്പട്ട അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി, ആകാന്‍ക്ഷയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ചോദ്യമുയര്‍ത്തി. ഇതില്‍ മെഡിക്കൽ വിദഗ്‌ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സിബിഐയോ, സിബി-സിഐഡിയോ അന്വേഷണം നടത്തണമെന്നും ത്രിപാഠി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ 25 കാരിയായ നടിയുടേത് ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന അമ്മയുടെ നിർബന്ധം വകവയ്‌ക്കാതെയാണ് ആകാൻക്ഷയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചത്. മാത്രമല്ല ഭോജ്‌പുരി ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന പലരും, ചെയ്യുന്ന ജോലിക്ക് പ്രതിഫലം നല്‍കാതെ ദുബെയെ ചൂഷണം ചെയ്‌തിരുന്നുവെന്നും ശശാഖ് ശേഖർ ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *