കൊച്ചി നഗരസഭയിലെ ആദ്യ തണ്ണീർ പന്തൽ ഉദ്ഘാടനം ഇന്ന്

കൊച്ചി നഗര സഭയിലെ ആദ്യത്തെ തണ്ണീർ പന്തൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വ്യാഴാഴ്ച ( ഏപ്രിൽ 6) രാവിലെ 11 ന് കടവന്ത്ര യിൽ ഉദ്ഘാടനം ചെയ്യും. ഉഷ്ണകാല പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതു ഇടങ്ങളിൽ ദാഹ ജലം ലഭ്യമാക്കുന്ന പദ്ധതിയാണ് തണ്ണീർ പന്തൽ.

 

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, കൊച്ചി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ് ഐ.എ.ജി ( ഇന്റർ ഏജൻസി ഗ്രൂപ്പ്)

ജില്ലാ കൺവീനർ ടി.ആർ ദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പും ചേർന്ന് ജില്ലയിൽ 100 തണ്ണീർ പന്തലുകളാണ് സ്ഥാപിക്കുന്നത്. ഫെയ്സ് ഫൗണ്ടേഷനാണ് കടവന്ത്രയിലെ തണ്ണീർ പന്തൽ സ്പോൺസർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *