യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പിടിയിൽ

കൊ​ട്ടി​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. മ​യ്യ​നാ​ട് പു​ല്ലാം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ ആ​ലു​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ (40), കാ​ഞ്ഞി​ര​വി​ള​വീ​ട്ടി​ൽ പൊ​ടി​മോ​ൻ എ​ന്നു​ വി​ളി​ക്കു​ന്ന രാ​ജേ​ഷ് (38), മ​നു​ഭ​വ​ന​ത്തി​ൽ മ​ണി​ക​ണ്ഠ​ൻ (48)എന്നിവരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. പ​ണ​മി​ട​പാ​ടി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ മൂ​വ​രും ചേ​ർ​ന്ന് സ​ന്തോ​ഷ്​ എ​ന്ന യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ത​ല​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *