തിരുവനന്തപുരം: വർക്കലയിൽ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെവി വേദനയ്ക്ക് ചികിത്സക്കെത്തിയ ആറ്റിങ്ങൽ സ്വദേശിനിയായ 17 കാരിയോട് മോശമായ രീതിയിൽ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർ ഒളിവിലാണെന്ന് വർക്കല പൊലീസ് അറിയിച്ചു.