കലിഫോർണിയ: യുഎസിലെയും ബ്രിട്ടനിലെയും മൊബൈൽ പണമിടപാട് സേവനമായ കാഷ് ആപ്പിന്റെ സ്ഥാപകൻ ബോബ് ലീ (43) കുത്തേറ്റുമരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.35-ന് സാൻഫ്രാൻസിസ്കോയിൽ ലീക്ക് കുത്തേറ്റത്. ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ബോബ് ലീയുടെ മരണവുമായി ബന്ധപ്പെട്ട് സാന്‍ ഫ്രാന്‍സിസ്കോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആരും അറസ്റ്റിലായിട്ടില്ല. അദ്ദേഹം മൊബൈൽകോയിൻ എന്ന ക്രിപ്റ്റോകറൻസി കമ്പനിയുടെ ചീഫ് പ്രോഡ്ക്ട് ഓഫീസറായും ലീ സേവനം ചെയ്തിട്ടുണ്ട്.