റൂർക്കേല: സ്കൂളിലെ 11 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ പ്രധാനാധ്യാപകനെ 10 വർഷം കഠിന തടവിനും 47,000 രൂപ പിഴ നൽകാനും വിധിച്ചു. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സുന്ദർഗഡ് പോക്സോ കോടതി അഡീഷണൽ ജില്ലാ ജഡ്ജി മഹേന്ദ്രകുമാർ സൂത്രധാരാണ് വിധി പറഞ്ഞത്. 2015ൽ ലെഫ്രിപ്പാറ ബ്ലോക്കിലെ ഒരു സ്കൂളിൽ വച്ചാണ് 62-കാരനായ പ്രധാനാധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. കേസിൽ 2016 ജൂൺ 14ന് അറസ്റ്റിലായ പ്രതി അന്നുമുതൽ ജയിലിലാണ്. സംഭവത്തിനു ശേഷം ഇയാളെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.