ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഡല്‍ഹി ഭദ്രാസനത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കുന്നതിനായാണ് കാതോലിക്ക ബാവാ രാജ്യതലസ്ഥാനത്തെത്തിയത്. കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും കാതോലിക്ക ബാവായ്ക്കൊപ്പം ഒപ്പമുണ്ടായിരുന്നു. കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബാവാ ക്ഷണിക്കുകയും ചെയ്തു.