റസിഡന്റ് ട്യൂട്ടർ ഒഴിവ്

 

കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023 – 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്‌റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751

Leave a Reply

Your email address will not be published. Required fields are marked *