ജയ്പൂർ: കർണാടകയിലെ രാമനഗര ജില്ലയിൽ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഗോ സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഏപ്രിൽ ഒന്നിന് സാത്തന്നൂരില്‍ വച്ച് ഇദ്രിസ് പാഷ എന്ന വ്യാപാരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം ഇവർ ഒളിവിൽ പോയ പ്രതികളാണ് പിടിയിലായത്. രാഷ്ട്ര രക്ഷണെ പദെ എന്ന സംഘത്തിൽപ്പെട്ട പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും പിടിയിലായത്. ഗോപി, പവൻ കുമാർ, സുരേഷ് കുമാർ, പിലിംഗ് അംബിഗർ എന്നിവരാണ് പുനീതിനൊപ്പം പിടിയിലായത്. മാണ്ഡ്യയില്‍നിന്നു കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍, ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്റെ കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചത്. എന്നാൽ, പണം നല്കാന് വിസമ്മതിച്ചതോടെ മർദിക്കുകയും വാഹനത്തില്‍നിന്നു ബലമായി പിടിച്ചിറക്കി കൊണ്ടുപോയ ഇദ്രിസിനെ വൈകുന്നേരത്തോടെ സാത്തന്നൂരിലെ വിജനമായ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.
You are Here
- Home
- പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതികൾ പിടിയിൽ