ചെന്നൈയിലെ ക്ഷേത്രത്തിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.ക്ഷേത്രത്തിലെ ആചാരത്തിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. ആചാരത്തിന്റെ ഭാഗമായി അഞ്ച് യുവാക്കളും പൂജാരിയും ടാങ്കില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ അവരില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ്നാ ല് പേര്‍ കൂടി വെള്ളത്തിനടിയിലാകുകയും, തുടർന്ന് മുങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.