ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങൾക്കിടെ ഉണ്ടായ വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഹനുമാന്‍ ജയന്തിക്ക് മുന്നോടിയായി ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേശം നല്‍കി. കഴിഞ്ഞയാഴ്ച രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളിന്റെയും ബിഹാറിന്റെയും ചില ഭാഗങ്ങള്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു.ഹനുമാന്‍ ജയന്തിക്ക് തയ്യാറെടുക്കുന്നതിനായി എംഎച്ച്എ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഉപദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന പരിപാലനം, ഉത്സവം സമാധാനപരമായി ആചരിക്കല്‍, സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഘടകങ്ങളെ നിരീക്ഷിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു,’ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
You are Here
- Home
- ഹനുമാന്‍ ജയന്തി: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം