പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കി​ടെ അ​ഞ്ച് പൂ​ജാ​രി​മാർ മു​ങ്ങി​മ​രി​ച്ചു

 

ചെ​ന്നൈ: പു​ഴ​ക്ക​ര​യി​ൽ പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ അ​ഞ്ച് പൂ​ജാ​രി​മാ​ർ മു​ങ്ങി​മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ദ​ക്ഷി​ണ ചെ​ന്നൈ​യി​ലെ മാ​ടി​പ്പാ​ക്കം മേ​ഖ​ല​യി​ലാണ് അപകടം സംഭവിച്ചത്. നാ​ഗ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ(24), വ​നേ​ഷ്(20), രാ​ഘ​വ​ൻ(18), മാ​ടി​പ്പാ​ക്കം സ്വ​ദേ​ശി രാ​ഘ​വ​ൻ(22), കീ​ൽ​ക്ക​ട്ട​ളെ സ്വ​ദേ​ശി യോ​ഗേ​ശ്വ​ര​ൻ(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​വ​സ​ര​ൺ​പേ​ട്ടി​ലെ ധ​ർ​മ​ലിം​ഗേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കാ​യി എ​ത്തി​യ 25 അം​ഗ പൂ​ജാ​രി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്രാ​ർ​ഥ​ന​യ്ക്കി​ട​യി​ൽ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​യ വേ​ള​യി​ലാ​ണ് യു​വാ​ക്ക​ൾ മു​ങ്ങി​പ്പോ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന പുഴയിൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ച് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ക്രോം​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *