ആഷിഖ് അബുവിന്റെ വരാനിരിക്കുന്ന ഹൊറര്‍-റൊമാന്റിക്-ഡ്രാമ ചിത്രം ‘നീലവെളിച്ചം’ ഏപ്രില്‍ 20 ന് തിയറ്ററുകളിലെത്തും. ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസ് 1964-ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവി നിലയം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ തിരക്കഥ ഹൃഷികേശ് ഭാസ്‌കരനാണ് ബിഗ് സ്‌ക്രീനിലേക്ക് മാറ്റിയത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് നിർവഹിക്കുന്നു. കൂടാതെ ചെമ്ബന്‍ വിനോദ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ‘നീലവെളിച്ചം’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
You are Here
- Home
- ടൊവിനോ ചിത്രം ‘നീലവെളിച്ചം’ ഏപ്രില്‍ 20ന്