ഹൊറര്‍ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മമ്മൂട്ടി

ഹൊറര്‍ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മമ്മൂട്ടി . റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുന്നത് . ഹൊറര്‍ ഗണത്തില്‍പ്പെട്ട സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കാനാണ് തീരുമാനം. തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിര്‍മാണം. വൈ നോട്ട് സ്റ്റുഡിയോസിന്റെ ആദ്യ മലയാള സിനിമയാണിത്. രാഹുല്‍ സദാശിവന്‍ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് സാധ്യത. ബിഗ് ബജറ്റില്‍ ഒരുക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിലും ലണ്ടനിലും നടക്കും.മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *