വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

 

മ​ട്ട​ന്നൂ​ര്‍: ചാ​ലോ​ട് -ഇ​രി​ക്കൂ​ര്‍ റോ​ഡി​ല്‍ ട​വ​ര്‍ സ്റ്റോ​പ്പി​ലെ റി​ട്ട. അ​ധ്യാ​പി​ക ദേ​വി​യു​ടെ മാ​ല​ക​വ​ര്‍ന്ന കേ​സി​ലെ ര​ണ്ടു​പേ​രെ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര്‍മ​ല​ഗി​രി മൂ​ന്നാം​പീ​ടി​ക ക​രി​യി​ല്‍ സ്വ​ദേ​ശി ഖാ​ലി​ദ്, പാ​ലോ​ട്ടു​പ​ള്ളി സ്വ​ദേ​ശി​യും ഉ​ളി​യി​ല്‍ പ​ടി​ക്ക​ച്ചാ​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ന​വാ​സ് എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ഴി ചോ​ദി​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് അ​ഞ്ചു പ​വ​ന്റെ സ്വ​ര്‍ണ​മാ​ല പ്രതികൾ തട്ടിപ്പറിക്കുകയായിരുന്നു. ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ 6.30ഓ​ടെ​ വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന ദേ​വി​യു​ടെ അ​ടു​ത്തേ​ക്ക് കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് പോ​കാ​നു​ള്ള വ​ഴി ചോ​ദി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി​യ​ത്. തു​ട​ര്‍ന്ന് ക​ഴു​ത്തി​ല്‍ നി​ന്ന് മാ​ല പൊ​ട്ടി​ച്ച് ഓ​ടിക്കളയുകയായിരുന്നു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *