മാതാവിനെയും മകനെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

 

തി​രു​വ​ന​ന്ത​പു​രം: മാ​താ​വി​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ല്ലം പൂ​ങ്കു​ളം എ​ൽ.​പി.​എ​സി​നു സ​മീ​പം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ച​മ്മ​ന്തി ശ​ര​ത് എന്ന 29-കാരനെയാണ് തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കാ​യ​ൽ​ക്ക​ര എ​ൻ.​എ​സ്.​എ​സ റോ​ഡി​ൽ വെ​ച്ചാ​ണ് സ്ത്രീ​യെ​യും മ​ക​നെ​യും ശ​ര​ത്ത് ആ​ക്ര​മി​ച്ച​ത്. അ​ടി​പി​ടി, പി​ടി​ച്ചു​പ​റി, തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ളു​ടെ വീ​ട് ഇ​വ​ർ പൊ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തെ​ന്ന തെ​റ്റി​ദ്ധാ​ര​ണയാണ് ആക്രമണത്തിന് പിന്നിലെ കാരണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *