തിരുവനന്തപുരം: തൈക്കാട് പൗണ്ടുകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാർ എന്ന 40-കാരനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ സുനിൽകുമാറിനെ വീടിനു മുന്നിൽ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞ പ്രതി ഉല്ലാസ്, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് സുനിലിന്റെ ശരീരത്തിന്റെ പല ഭാഗത്തും കുത്തി മാരകമായി പരിക്കേൽപിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ബീഡി നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കന്റോൺമെന്റ് എസ്.എച്ച്.ഒ ഷാഫി, എസ്.ഐ മാരായ ദിൽജിത്ത്, ഷെഫിൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
You are Here
- Home
- അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം