മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ബെന്‍ഗ്രെ സ്വദേശി മുഹമ്മദ് സിനാന്‍ (19), ബെങ്കരെയിലെ മുഹമ്മദ് സഹീല്‍ (22), ഉള്ളാള്‍ സ്വദേശി ഫൈസല്‍ (35), നന്ദവാര സ്വദേശി മുഹമ്മദ് സഹീല്‍ (18) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൊക്കോട്ടു ഗ്രൗണ്ട് സിറ്റി കോംപ്ലക്‌സ്, കൊറഗജ്ജ കട്ടെ കോട്ടേക്കര്‍, കസബ ബെംഗ്രെ ഫെറി, ജിമ്മി സൂപ്പര്‍മാര്‍ക്കറ്റ്, കദ്രി സെന്‍ട്രല്‍ മാര്‍ക്കറ്റ്, നന്തൂര്‍ തരിത്തോട്ട എന്നിവിടങ്ങളില്‍നിന്നാണ് കഴിഞ്ഞ മാസം ഏഴിനും 30തിനും ഇടയിൽ ഇരുചക്ര വാഹനങ്ങൾ മോഷണം പോയത്. ഇവരില്‍ നിന്ന് 2,15,000 രൂപ വിലമതിക്കുന്ന നാല് ബൈക്കുകളും രണ്ട് സ്കൂട്ടറും പിടികൂടി ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
You are Here
- Home
- ആറ് ഇരുചക്രവാഹനങ്ങൾ കവർന്ന സംഭവം, യുവാക്കൾ അറസ്റ്റിൽ