മംഗളൂരു: കോഴിക്കറിയെ ചൊല്ലി തർക്കത്തെത്തുടർന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച് കൊന്നു. സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം (32) ആണ് കൊല്ലപ്പെട്ടത്. ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ പിതാവ് ഷീന മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഷീനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
You are Here
- Home
- കോഴിക്കറിയെ ചൊല്ലി തർക്കം: പിതാവ് മകനെ അടിച്ചു കൊന്നു