മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ 26 വയസുകാരിയായ യുവതി മരിച്ചു. ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റോഡില്‍ സാഖിറിന് സമീപത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാകുന്നു.
മരിച്ച യുവതിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അത്യാഹിത സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.