വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊച്ചി: കൊച്ചിയിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസിന്റേതാണ് നടപടി. കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. പനമ്പിളിളി സ്വദേശി വിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് നിഗമനം. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

 

Leave a Reply

Your email address will not be published. Required fields are marked *