കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മാനന്തവാടി മൈസൂർ റോഡിലാണ് സംഭവം. മൂന്ന് പവൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതയായി അറിയിച്ചു.