വിതുര; വിവാഹ വാഗ്ദാനം നൽകി വിതുര സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് പണവും സ്വർണാഭരണങ്ങളും അപഹരിച്ചെന്ന കേസിൽ വിതുര തള്ളച്ചിറ ടി.വി. സെന്ററിനു സമീപം പാറയടി പുത്തൻ വീട്ടിൽ മഹേഷ്(24) അറസ്റ്റിൽ.പെൺകുട്ടി സ്കൂൾ വിദ്യാർഥിനി ആയിരുന്ന കാലം തൊട്ടേ പ്രണയം നടിച്ച് പല തവണ പീഡനം നടത്തിയതായും വീട്ടിലെ സ്വർണാഭരണങ്ങളും പണവും ഭീഷണിപ്പെടുത്തി പല തവണയായി കൈവശപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇതിനിടെ വിവാഹം കഴിക്കാൻ തയാറല്ലെന്ന് അറിയിച്ചതിനെ തുടർന്നു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
പിന്നീട് വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കോൺക്രീറ്റ് തൊഴിലാളിയായ പ്രതി കൂട്ടുകാരുമായി ടൂർ പോകുന്നതിനും ലഹരി ഉപയോഗിക്കുന്നതിനും ആണ് പണവും സ്വർണവും തട്ടിയതെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിതുര ഇൻസ്പെക്ടർ അജയ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.