അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ശിക്ഷ വിധി

 

വയനാട്: കേരളത്തിന്റെ സമൂഹ മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് എസ്‍സിഎസ്ടി കോടതി കണ്ടെത്തുകയുണ്ടായി. എന്നാൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞത്. ഏഴുമുതൽ പത്തുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്ക് എതിരെ തെളിഞ്ഞിട്ടുള്ളത്. പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. രണ്ട് പ്രതികളെ വെറുതെ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *