പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് കഠിന തടവ്

പ​ട്ടാ​മ്പി: 15 കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കു​ലു​ക്ക​ല്ലൂ​ർ ത​ത്ത​നം​പു​ള്ളി പാ​റ​ക്കാ​ട്ട് കു​ന്നി​ന്മേ​ൽ മോ​ഹ​ൻ​ദാ​സി​നെ​യാ​ണ് (48) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യാ​യി. 2021 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സ്കൂ​ൾ വി​ട്ടു​വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ന​ടു​ത്ത് ഇ​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യ പ്ര​തി ഓ​ട്ടോ​യി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ ഒ​രു കു​റ്റി​ക്കാ​ടി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ച കു​ട്ടി​യെ ആ ​വീ​ട്ടു​കാ​രാ​ണ് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പ​ട്ടാ​മ്പി പൊ​ലീ​സ്‌ ര​ജി​സ്റ്റ​ർ ചെ​യ്ത് ചെ​ർ​പ്പു​ള​ശ്ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി​യ കേ​സി​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ സു​ജി​ത്ത്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ സ​ലാം, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. കേ​സി​ൽ 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 24 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ മ​ഹേ​ശ്വ​രി, അ​ഡ്വ. ദി​വ്യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *