സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

 

കണ്ണൂര്‍: നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റു. ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടം. കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്‍റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *