പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി തമിഴ്നാട്

ചെന്നൈ: തമിഴ്​നാട്ടിലെ വിവിധ ജില്ലകളിൽ കോവിഡ്​ ബാധ പടരുന്ന സാഹചര്യത്തിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. തമിഴ്​നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്.

കോവിഡ്​ ബാധ അനുദിനം വർധിക്കുന്നതിനാൽ തിയേറ്ററുകൾ, ഷോപ്പിങ്​ മാളുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ മാസ്​ക്ക്​ ധരിക്കണമെന്ന്​ തമിഴ്​നാട്​ പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് പ്രസ്താവനയിൽ അഭ്യർഥിക്കുകയുണ്ടായി.

അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയിൽ ഒരാൾ കോവിഡ് ബാധ മൂലം മരിച്ചു. പാർഥിപൻ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങൾക്ക്​ മുൻപ്​ തിരുച്ചിയിലും കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്തതിന്​ പിന്നാലെയാണിത്​.

കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ്​ ബാധിച്ച്​ ഒരാൾ മരിച്ചിരുന്നു. ഒന്നര വർഷത്തിനുശേഷമാണ്​ കാരയ്ക്കാലിൽ കോവിഡ്​ മരണം സംഭവിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *