വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

 

പട്ടാമ്പി: പരീക്ഷ എഴുതാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോയ വിദ്യാർഥി അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9ന് കൊപ്പം പുലാശ്ശേരിയിൽ ബൈക്കും ഗുഡ്സ് ആപ്പേയും കൂട്ടിയിടിച്ചാണ് അപകടം. നടുവട്ടം കൂർക്കപ്പറമ്പ് പാട്ടാരത്തിൽ അബ്ദുൽ റഷീദിന്റെ മകൻ അർഫാസ് (17 )ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത എടപ്പലം കരിമ്പ്യാർതൊടി അബ്ദുൽ സമദിന്റെ മകൻ സഫ്‌വാൻ (17) പരിക്കുകളോടെ ചികിത്സയിലാണ്.

കരിങ്ങനാട് സലഫിയ്യ അറബി കോളജിൽ അഫ്ളലുൽ ഉലമ വിദ്യാർത്ഥികളാണ് ഇരുവരും. പുലാശ്ശേരി ഗവ. എൽ.പി സ്കൂളിനടുത്ത് വെച്ചാണ് ഗുഡ്സ് ആപ്പേയുമായി കൂട്ടിയിടിച്ചത്. ഉടനെ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അർഫാസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കൊപ്പം പൊലീസ് നടപടി സ്വീകരിച്ചു. റസിയയാണ് അർഫാസിന്റെ മാതാവ്. സഹോദരൻ: അർഷാദ്.

Leave a Reply

Your email address will not be published. Required fields are marked *