ദുബൈ: മലപ്പുറം പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി. പൊന്നാനി എ.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകൻ മുഹമ്മദ് യാസിറാണ് (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ഹഫ്സ, മക്കൾ അറഫ (ഒമ്പത്), കെൻസ (ആറ്). മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.