മയക്കുമരുന്ന് വില്പന; യുവാക്കൾ പിടിയിൽ

എറണാകുളം: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ സംഘത്തിലെ നാല് പേർ കൂടി എക്സൈസിന്റെ പിടിയിൽ. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സ്വദേശി, സീനത്ത് മൻസിൽ മുഹമ്മദ് ഇർഫാൻ (21) മട്ടാഞ്ചേരി കൽവർത്തി സ്വദേശി പനച്ചിക്കൽ വീട്ടിൽ ആഷിദ് അഫ്സൽ(22), ഉടുമ്പൻ ചോല കട്ടപ്പന സ്വദേശി മുട്ടത്ത് വീട്ടിൽതോമസ് സാബു (തോമാ)(25), ഇടുക്കി കാഞ്ചിയാർ നരിയമ്പറാ സ്വദേശി പുളിക്കമാക്കൽ വീട്ടിൽ അജേഷ് (23) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ആറ് ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാറും ഒരു ന്യൂജനറേഷൻ ബൈക്കും അഞ്ച് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *