അടൂരിൽ ശക്തമായ കാറ്റും മഴയും; ഒരാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ശക്തമായ കാറ്റും മഴയെയും തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് യാത്രക്കാരൻ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരണപ്പെട്ടത്. വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു.

കൊല്ലം കൊട്ടാരക്കര മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. പൊലിക്കോട് പെട്രോൾ പമ്പിന്‍റെ മേൽക്കുര തകർന്നു. ​പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു. കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെ മേൽക്കൂര തകർന്നു. ‌ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *