ഭുവനേശ്വർ: ഒഡീഷയിലെ മാർക്കറ്റിൽ തീപിടിത്തം. കിയോഞ്ജർ ജില്ലയിലാണ് സംഭവം നടന്നത്. 200ലധികം കടകൾ കത്തിച്ചാമ്പലായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ മണിക്കൂറോളം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
You are Here
- Home
- ഒഡീഷയിലെ മാർക്കറ്റിൽ തീപിടിത്തം; 200ലധികം കടകൾ നശിച്ചു