മുംബൈ: മഹാരാഷ്ട്രയിൽ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറു വയസുകാരി മരിച്ചു. വൈഷ്ണവി സമാധാന് പവാർ എന്ന കുട്ടിയാണ് മരിച്ചത്. നാസിക് ജില്ലയിലെ സാറ്റാന താലൂക്കിലുള്ള ലഖമാപുർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള എണ്ണ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിതാവ് ആശുപത്രിയിലെത്തിച്ചവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.