തൃപ്പൂണിത്തുറ: യൂട്യൂബ് ചാനൽ അവതാരികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസൺ (33 ) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി, കോഴിക്കോട് സ്വദേശിനിയായ യുവതിയെ വിളിച്ചു വരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്ളാറ്റിൽ വച്ച് നാലു ദിവസം തുടർച്ചയായി പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ കാറുമായി പ്രതി കടന്നുകളയുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടർന്ന പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
You are Here
- Home
- യൂട്യൂബ് ചാനൽ അവതാരികയെ പീഡിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ