ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ശക്തമായ ഭൂചലനം. വടക്കൻ സുമാത്രയിലെ പഡാംഗ്സിഡെമ്പുവാൻ നഗരത്തിന് തെക്ക് പടിഞ്ഞാറ് കടലിൽ 84 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
You are Here
- Home
- ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ശക്തമായ ഭൂചലനം