ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 

സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ലയിൽ നിപുൺ ഭാരത് മിഷൻ പ്രോഗ്രാമുമായി ബന്ധ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന് രാവിലെ 10 മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം.

യോഗ്യത ഡിഗ്രി, ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മലയാളം ടൈപ്പിംഗ്, ഗവ. അംഗീകൃത സ്ഥാപനത്തിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ബി.എഡ്/ഡിഎൽ എഡ് യോഗ്യത അഭിലാഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒബിസി 3 വർഷം, എസ്.സി/എസ്.ടി-5 വർഷം) കൂടുതൽ വിവരങ്ങൾക്ക്: 0474 2794098. ഇ-മെയിൽ: ssakollam@gmail.com.

Leave a Reply

Your email address will not be published. Required fields are marked *